ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് കൂടിപൂട്ട് വീണു. പ്രസാര്‍ ഭാരതി കോര്‍പറേഷന്‍റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. സാങ്കേതിക വിദഗ്ധരടക്കമുള്ള ആയിരത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടു. 92 വെരി ലോ പവര്‍ ട്രാന്‍സ്മിറ്ററുകള്‍ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു.

അനലോഗ് സംവിധാനം പൂര്‍ണമായും അവസാനിപ്പിച്ച്‌ ഡിജിറ്റല്‍ സംപ്രേഷണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്, തലശേരി, മഞ്ചേരി, പാല, തൊടുപുഴ, ചങ്ങനാശേരി, ചെങ്ങന്നൂര്‍, കായംകുളം, അടൂര്‍, കൊട്ടാരക്കര എന്നീ എല്‍പിടികളും ദേവികുളം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലെ വിഎല്‍പിടികള്‍ക്കുമാണ് പൂട്ട് വീണിരിക്കുന്നത്. എന്‍ജിനിയറിങ് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിഷ്യന്‍, ടെക്‌നിഷ്യന്‍, ഹെല്‍പ്പര്‍ വിഭാഗങ്ങളിലായി അഞ്ചു ജീവനക്കാരാണ് ഓരോ എല്‍പിടിയിലുമുണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *