ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ് കേസ് : ര​ണ്ടാം വാ​ർ​ഷി​കം നാ​ളെ

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​ത്തെ കോ​​​വി​​​ഡ് കേ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ ര​​​ണ്ടാം​​​വാ​​​ർ​​​ഷി​​​കം നാ​​​ളെ. 2020 ജ​​​നു​​​വ​​​രി 31നാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ് കേ​​​സ് തൃ​​​ശൂ​​​രി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഒ​​​ന്നാം​​​വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ മ​​​തി​​​ല​​​കം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യി​​​രു​​​ന്നു ​രോ​​​ഗി. ഡോ​​​ക്ട​​​ർ ആ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ തി​​​ര​​​ക്കി​​​ലാ​​​ണി​​​പ്പോ​​​ൾ ഈ ​​​പെ​​​ൺ​​​കു​​​ട്ടി.

ചൈ​​​ന​​​യി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പി​​​ച്ച​​​തോ​​​ടെ നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ചൈ​​​ന​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​ൻ പി​​​ന്നീ​​​ട് ഇ​​​വ​​​ർ​​​ക്കു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കു ചൈ​​​ന ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യ​​​ട​​​ക്കം തൃ​​​ശൂ​​​രി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലു​​​മു​​​ള്ള നി​​​ര​​​വ​​​ധി മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വു​​​ഹാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, ഓ​​​ണ്‍​ലൈ​​​ൻ​​​വ​​​ഴി ക്ലാ​​​സു​​​ക​​​ളും പ​​​രീ​​​ക്ഷ​​​ക​​​ളും ന​​​ട​​​ത്തി വു​​​ഹാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കോ​​​ഴ്സു​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *