ഇന്ത്യന്‍ സൈന്യം വാചകമടിക്കാരല്ല, പ്രവര്‍ത്തിച്ച്‌ കാട്ടുന്നവര്‍: പ്രധാനമന്ത്രി മോദി

narendramodi_reuters_17march നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പ്രതിപക്ഷവും വാദപ്രതിവാദം തുടരുന്നതിനിടെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യം വാചകമടിക്കാരല്ല, മറിച്ച്‌ ശൗര്യം പ്രവര്‍ത്തിച്ചു കാട്ടുന്നവരാണ്. നമ്മുടെ പ്രതിരോധമന്ത്രിയും അത്തരത്തിലാണെന്നും മോദി പറഞ്ഞു. ഭോപ്പാലില്‍ മുന്‍ സൈനികര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവു പുറത്തുവിടണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. കൂടാതെ, യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരം മിന്നലാക്രമണം നടത്തിയിരുന്നുവെന്നു പ്രതിപക്ഷം പറഞ്ഞിരുന്നു.

എന്നാല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഈ വാദം തള്ളി. ഇതോടെ വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വീണ്ടും തര്‍ക്കം മുറുകി. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *