ഗര്‍ഭാവസ്ഥയില്‍ ഉത്തമ പോഷകം വെളിച്ചെണ്ണ

downloadഒരു സ്ത്രീയെ സംബംന്ധിച്ചെടത്തോളം അമ്മയാവുക എന്നത് ഒരു സ്വപ്നമാണ് .എന്നാല്‍ ഗര്‍ഭാവസ്ഥയിലെ സംരക്ഷണം ഏറെ പ്രധാനവും ആണ്. ഈ അവസ്ഥയില്‍ പോഷകമൂല്യം ഏറിയ ഭക്ഷണം ഏറെ ഗര്‍ഭിണിക്ക് ഏറെ ആവശ്യവുമാണ്.
മുട്ട, പാല്‍, ,ബീന്‍സ് ,ബ്രോക്കോളി, ചീസ് സാല്‍മണ്‍ മത്സ്യം ,തൈര് ,വെളിച്ചെണ്ണ എന്നിവ അനിവാര്യമാണ്. നാം പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ള വെളിച്ചെണ്ണ ഗര്‍ഭിണികള്‍ക്ക് ഏറ്റവും പറ്റിയ പോഷകമാണ്.ഇത് പലതരം അണുക്കള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നു ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ജലദോഷം,ഫ്ലൂ എന്നിവക്ക് എതിരായി പ്രവര്‍ത്തിക്കുന്നു .ഗര്‍ഭിണികളില്‍ രോഗപ്രതിരോധത്തിനു ഏറെ സഹായകമാണ് .ഗര്‍ഭാവസ്ഥയില്‍ മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കും.ഗര്‍ഭസ്ഥശിശുവിനും ആരോഗ്യദായകമായ ഒരു ഔഷധം ആണിത്. images ഗര്‍ഭിണികള്‍ ഈ ആവസ്ഥ യില്‍ കഴിക്കുന്ന മരുന്നുകളും ഇതിന്റെ ഉപയോഗം കൊണ്ട് കുറക്കാന്‍ ആവും.ഭ്രുണാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കും അവരുടെ വളര്‍ച്ചക്കും പ്രതിരോധശേഷിക്കും വെളിച്ചെണ്ണ ഉപയോഗിക്കാം.ഇതില്‍ അടങ്ങിയിരിക്കുന്ന ‘ലാറിക് ആസിഡ്’പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നതുകൊണ്ട് വെളിച്ചെണ്ണയും തേങ്ങാപ്പാലും കുട്ടികള്‍ക്ക് ഉത്തമമാണ്.അടുത്തകാലത്തതായി ഇതിന്റെ പ്രാധാന്യം കൂടി വരുന്നുണ്ട് ഇന്ത്യയില്‍ ഇതിന്റെ ഉപയോഗം കൊണ്ടുണ്ടാവുന്ന ഗുണങ്ങള്‍ പലരും പ്രാചീനകാലത്തുതന്നെ മനസ്സിലാക്കിയിരുന്നു തായ്ലന്‍ഡ് എന്ന സ്ഥലത്ത് കുട്ടികള്‍ക്ക് കൊടുക്കുന്ന ഘര ആഹാരവും നാളികേരമായിരുന്നു.നാളികേരത്തിന്റെ വെള്ളത്തിനുള്ള ഗുണവും ഏറെയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള എലെക്‌ട്രോലൈറ്റ് എന്ന ഘടകം ശരീരത്തിലെ രക്തയോട്ടത്തെ സുഗമമാക്കും .ഗര്‍ഭിണികള്‍ക്ക് ഉത്തമമായ പാനീയമാണിത്..കാലുകള്‍ക്കുണ്ടാവുന്ന വേദനക്ക് ഇത് ശമ നം ഏകും .400x400_mimage4c0ea53f17ec28a7067b1a3dbe46456b പതിവായി രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ കഴിച്ച്‌ നോക്കു .ഇത് അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശക്തിയുണ്ടാക്കും.അതുപോലെ ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന നെഞ്ഞെരിച്ചില്‍ ,മലബന്ധം ,രാവിലെ ഉണ്ടാവുന്ന അസ്വസ്ഥത എന്നിവക്ക് പറ്റിയ ഔഷധമാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *