ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലടക്കം ഏഴ് താരങ്ങള്‍ക്ക് കൊവിഡ്

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലടക്കം ഏഴ് താരങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 24ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം കണ്ടെത്തിയ ആര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല.

ബെംഗളൂരുവിലെ സായ് സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് എല്ലാവരും.സവിത പൂനിയ, ഷാര്‍മിള ദേവി, രജനി, നവ്‌ജോത് കൗര്‍, നവ്‌നീത് കൗര്‍, സുശീല എന്നിവരാണ് കൊവിഡ് പോസിറ്റീവായ മറ്റ് താരങ്ങള്‍.

വീഡിയോ അനലിസ്റ്റ് അമൃതാപ്രകാശ്, സയന്‍റിഫിക് അഡ്‌വൈസര്‍ വെയ്‌ന്‍ ലോംബാര്‍ഡ് എന്നിവരാണ് രോഗം പിടിപെട്ട സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍.
ബെംഗളൂരുവിലെ സായ് അക്കാദമിയിലെ പരിശീലന ക്യാമ്ബിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *