ഇന്ത്യക്കൊപ്പം കേരളം കാത്തിരിക്കുന്നത് കനത്ത വരള്‍ച്ചയോ ?


കൊച്ചി: ജൂണ്‍ മാസം പിന്നിടുമ്ബോള്‍ ഇന്ത്യ സാക്ഷിയാകുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലെ ഏറ്റവും കുറവ് മഴയ്ക്ക്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ ഇന്ത്യക്ക് ലഭ്യമായിരുന്ന മഴയില്‍ വന്‍തോതിലുള്ള കുറവാണ് ഉള്ളത് എന്നാണ് ഇത്തവണ ഇന്ത്യന്‍ കാലാവസ്ഥാകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്താകമാനം മഴയില്‍ 36% കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ നെടുംതൂണായ കാര്‍ഷികമേഖലയെ ഇത് പ്രതികൂലമായി ബാധിക്കും.കാലവര്‍ഷം പെയ്യാതെ പെയ്തൊഴിയുമ്ബോള്‍ കേരളവും വരള്‍ച്ചയുടെ പിടിയിലാണ് . പ്രവചനം തെറ്റിക്കാതെ കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ എട്ടിനു തന്നെ എത്തിയെങ്കിലും, മഴയുടെ അളവിലെ ഗണ്യമായ കുറവ് സംസ്ഥാനത്ത് വൈദ്യുതപ്രതിസന്ധിയും ജലക്ഷാമവും ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വായു ചുഴലിക്കാറ്റ് കാലവര്‍ഷത്തെ ദുര്‍ബലപ്പെടുത്തുകയും ഗതി മാറ്റുകയും ചെയ്തത് ഇതിനൊരു കാരണമായി കാലാവസ്ഥാകേന്ദ്രം പറയുന്നു.




Sharing is Caring