നെടുങ്കണ്ടം കസ്റ്റഡിമരണം: കേസ് സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ


തിരുവനന്തപുരം : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരണപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് രാജ്കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു . പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി.പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നല്‍കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. അനുകൂല തീരുമാനമില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം പറഞ്ഞു.രാജ്കുമാറിന്റെ അമ്മ കസ്തൂരി ബാര്യ വിജയമ്മ, കുട്ടികള്‍ എന്നിവരടക്കമുള്ള കുടുംബാംഗങ്ങളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്.




Sharing is Caring