കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്ബിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ താളിക്കാവ് റോഡിന് സമീപമുള്ള കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കാഴ്ച്ചയിൽ പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാന്റ്‌സും ചെരിപ്പും ധരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെവരെ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













