ഇനി പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാം

ഇനി ൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യു.എ.ഇയിൽ സ്വന്തമായി പാർപ്പിടമുണ്ട്. ഇന്ത്യയിലാകട്ടെ, വളരെ കുറഞ്ഞ സമയം മാത്രമാണ് ഇവർ ചെലവിടുന്നത്. സ്ഥിര വിലാസത്തേക്കാൾ പ്രവാസലോകത്തെ വിലാസം പാസ്‍പോർട്ടിൽ ഉൾപ്പെടുത്താൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ അഭ്യർഥന. ഇതാണ് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്.

നിലവിലെ പാസ്‍പോർട്ടിൽ പക്ഷേ, ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. നിത്യവും ഇത്തരം നിരവധി അപേക്ഷകൾ വരുന്നുണ്ടെന്നും അവ പരിഗണിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. സ്വന്തം കെട്ടിടത്തിന്‍റെയോ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്‍റെയോ വിലാസമാണ് വേണ്ടത്. ഏതെങ്കിലും ഒരു വിലാസം മാത്രമേ നൽകാൻ കഴിയൂ. വാടക കരാർ, ആധാരം, ടെലഫോൺ ബിൽ, വൈദ്യുതി ബിൽ തുടങ്ങിയവയാണ് രേഖകളായി നൽകേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *