ആ​സാം എ​ണ്ണ​ക്കി​ണ​ര്‍ സ്ഫോ​ട​നം: അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നം​ഗ സ​മി​തി


ന്യൂ​ഡ​ല്‍​ഹി: ആ​സാം എ​ണ്ണ​ക്കി​ണ​ര്‍ സ്ഫോ​ട​നം അ​ന്വേ​ഷി​ക്കാ​ന്‍ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സ​മി​തി​യോ​ട് ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ര്‍​ദേ​ശം.


എ​സ്‌.​സി.​എ​ല്‍. ദാ​സ് ( ഡി​ജി ഓ​ഫ് ഡ​യ​റ​ക്‌ട്രേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഹൈ​ഡ്രോ​കാ​ര്‍​ബ​ണ്‍), ബി.​സി. ബോ​റ (ഒ​എ​ന്‍​ജി​സി മു​ന്‍ ചെ​യ​ര്‍​മാ​ന്‍), ടി.​കെ. സെ​ന്‍​ഗു​പ്ത (ഒ​എ​ന്‍​ജി​സി മു​ന്‍ ഡ​യ​റ​ക്ട​ര്‍) എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍.


ആ​സാ​മി​ല്‍ തി​ന്‍​സു​കി​യ ജി​ല്ല​യി​ലു​ള്ള ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ബാ​ഘ്ജാ​ന്‍ എ​ണ്ണ​ക്കി​ണ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

മേ​യ് 27 മു​ത​ല്‍ കി​ണ​റി​ല്‍​നി​ന്നു വാ​ത​കം ചോ​രു​ന്നു​ണ്ടാ​യി​രു​ന്നു. ദി​ബ്രു-​സ​യി​ഖോ​വ ദേ​ശീ​യ പാ​ര്‍​ക്കി​നു സ​മീ​പ​ത്താ​ണ് എ​ണ്ണ​ക്കി​ണ​ര്‍.



Sharing is Caring