ആസ്ട്രേലിയക്ക് വേണ്ടി ഇനി ക്രിക്കറ്റ് കളിക്കില്ല-വാര്‍ണര്‍

മെല്‍ബണ്‍: 12 മാസത്തെ വിലക്കിന് ശേഷവും ആസ്ട്രേലിയക്ക് വേണ്ടി കളിക്കില്ലെന്ന് പന്ത്​ ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വൈസ്​ ക്യാപ്​റ്റന്‍ ഡേവിഡ്​ വാര്‍ണര്‍.വിവാദത്തില്‍ മാപ്പു പറഞ്ഞതിന് പിന്നാലെയാണ് ഇനി കളിക്കില്ലെന്ന് വാര്‍ണര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് വ്യക്തമാക്കിയത്.

രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇനി കളിക്കുന്നില്ല. ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു. അതുവഴി രാജ്യത്തെ അപമാനിച്ചു. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. തന്‍റെ ഭാഗം ന്യായീകരിക്കുന്നില്ലെന്നും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

എഴുതിക്കൊണ്ടു വന്ന പ്രസ്താവന വിതുമ്പലോടെയാണ് വാര്‍ണര്‍ വായിച്ചത്. കഴിഞ്ഞ ദിവസം ഐ.പി.എല്‍ ടീം സണ്‍റൈസേഴ്​സ്​ ഹൈദരാബാദിന്റെ​​​​ ക്യാപ്​റ്റന്‍ സ്ഥാനം വാര്‍ണര്‍ ഒഴിഞ്ഞിരുന്നു.കേപ്​ടൗണില്‍ ദക്ഷിണാഫ്രിക്കക്ക്​ എതിരായുള്ള ടെസ്​റ്റ്​ മല്‍സരത്തിനിടെയാണ്​ പന്ത്​ ചുരണ്ടല്‍ വിവാദം ഉണ്ടായത്​. ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ്​ വിവാദത്തിലുള്‍പ്പെട്ടത്​. ബാന്‍ക്രോഫ്​റ്റ്​ പന്ത്​ ചുരണ്ടുന്നതിന്റെ​​​​ ദൃശ്യങ്ങള്‍ പുറത്ത്​ വന്നതോടെയാണ്​ സംഭവം വിവാദമായത്​.​നേരത്തെ പന്ത്​ ചുരണ്ടല്‍ വിവാദത്തിലുള്‍പ്പെട്ട ആസ്​ട്രേലിയന്‍ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റന്‍ സ്​റ്റീവ്​ സ്​മിത്ത് ​ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ​​​​ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.

,

Spread the love

Leave a Reply

Your email address will not be published. Required fields are marked *