ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലുള്ള റാങ്ക് പട്ടിക സ്റ്റേ ചെയ്തു


തിരുവനന്തപുരം: ഏറെ വിവാദമായ ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ഥികളുടെ പരാതിയിലാണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ നടപടി.


അഭിമുഖ പരീക്ഷയില്‍ ഇഷ്ടക്കാര്‍ക്ക് ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പി.എസ്‌.സിക്ക് ട്രൈബ്യൂണലിന്റെ നിര്‍ദേശം.




Sharing is Caring