ഐഎഫ്‌എഫ്‌ഐ സ്പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനികാന്തിന്

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്‌പെഷല്‍ ഐക്കണ്‍ പുരസ്‌കാരം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചലച്ചിത്രോത്സവം ആരംഭിച്ച്‌ 50 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *