ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിഎസിന് ഡീന്‍ കുര്യാക്കോസിന്റെ കത്ത്


തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ കത്ത്. മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.


കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, സിപിഐഎം അക്രമം അവസാനിപ്പിക്കണം എന്നിവ സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാന്‍ വിഎസ് തയ്യാറാകണം.ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ആലപ്പുഴ സമ്മേളനത്തിലേതു പോലെ ബഹിഷ്കരിക്കണമെന്നും ഡീന്‍ കത്തില്‍ ആവശ്യപ്പെട്ടു.




Sharing is Caring