ആറാട്ടുപുഴയില്‍ കടല്‍ ക്ഷോഭത്തിൽ വ്യാപക നാശനഷ്ടം

ഹരിപ്പാട്: ആറാട്ടുപുഴയില്‍ കടല്‍ ക്ഷോഭം. കാര്‍ത്തിക ജംഗ്ഷന്‍, കള്ളിക്കാട്, എ കെ ജി നഗര്‍, നല്ലാണിക്കാല്‍, വട്ടച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കടല്‍ ക്ഷോഭം അനുഭവപ്പെട്ടത്. കടലാക്രമണത്തില്‍ തീരദേശ പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളെല്ലാം വെള്ളത്തിനടിയിലായി.

കടലാക്രമണത്തില്‍ സാധുപുരത്തില്‍ റാഫിയുടെ വീട് ഭാഗികമായി തകര്‍ന്നു. രണ്ടു പേരുടെ വീടിന്റെ മതിലും തകര്‍ന്നു. കടലാക്രമണത്തില്‍ വൈദ്യുത പോസ്റ്റുകള്‍ ചരിയുകയും ശക്തമായി വെള്ളം ഇരച്ച്‌ കയറി റോഡ് ഇളകി തുടങ്ങുകയും ചെയ്തു.

അറ്റകുറ്റ പണികള്‍ക്കായി തീരദേശത്ത് വെച്ചിരുന്ന മത്സ്യബന്ധന വലകള്‍ പലതും വെള്ളത്തിനടിയിലായി. കടല്‍ മണ്ണിനടിയിലായ വലകള്‍ വളരെ പണിപ്പെട്ടാണ് തൊഴിലാളികള്‍ പുറത്തെടുത്തത്. വരും ദിവസങ്ങളില്‍ മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *