ആര്‍.എസ്.എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു


ജനക്കൂട്ടം നോക്കിനില്‍ക്കേ ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു. ബി.ജെ.പി നേതാവ് ആര്‍. രുദ്രോഷാണ് കൊല്ലപ്പെട്ടത്. ബംഗളുരുവിലെ എംജി റോഡിലാണ് സംഭവം.
ആര്‍.എസ്.എസിന്‍റെ ശിവാജിനഗര്‍ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങവെയാണ് ആക്രമണത്തിനിരയായത്. വഴിയല്‍ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ സംഘം രുദ്രേഷിനെ വെട്ടുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.




Sharing is Caring