ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം


കൊഹ്ലിയുടെ മികവില്‍ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ന്യുസിലാന്‍ഡ് ഉയര്‍ത്തിയ 191 റണ്‍സിന്‍റെ വിജയ ലക്ഷ്യം ആറുവിക്കറ്റും 101 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഈ ജയത്തോടെ പരന്പരയില്‍ 1-0 ഇന്ത്യ മുന്നിലെത്തി. 81 പന്ത് നേരിട്ട കൊഹ്ലി ഒന്പത് ബൗണ്ടറികളും ഒരു സിക്സറും നേടിയിരുന്നു.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയും രോഹിത ശര്‍മ്മയും മികച്ചതുടക്കമാണ് നല്‍കിയത്. പത്താം ഓവറില്‍ ബ്രേസ്വെല്ലിന്‍റെ പന്തില്‍ രോഹിത വിക്കറ്റില്‍ കുടുങ്ങിയപ്പോള്‍ അധികം വൈകാതെ തന്നെ നീഷാമിന്‍റെ പന്തില്‍ റോഞ്ചിക്ക് ക്യച്ച്‌ നല്‍കി രഹാനെയും മടങ്ങി.




Sharing is Caring