ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരിയെന്ന് കെ.പി.എ.സി ലളിത

ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​നും ന​ര്‍​ത്ത​ക​നു​മാ​യ ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ​ഷ്ണ​ന് സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി അധ്യക്ഷ കെ.പി.എ.സി ലളിത. ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരിയെന്ന് കെ.പി.എ.സി ലളിത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ലളിത വ്യക്തമാക്കി.കെ.​പി.​എ.​സി ല​ളി​ത​യെ കൊ​ണ്ട് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ നു​ണ പ​റ​യി​പ്പി​ച്ച​താ​ണെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍​ക്കെ​ല്ലാം കാ​ര​ണം സെ​ക്ര​ട്ട​റി​യു​ടെ ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​മാ​ണെ​ന്നും കഴിഞ്ഞ ദിവസം രാ​മ​കൃ​ഷ്ണ​ന്‍ ആരോപിച്ചിരുന്നു.ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളു​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​ക്ക് അ​പേ​ക്ഷി​ച്ച​ത്. ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ല​ളി​ത​ച്ചേ​ച്ചി ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, സെ​ക്ര​ട്ട​റി​യാ​ണ് എ​തി​രു​നി​ന്ന​ത്.മോ​ഹി​നി​യാ​ട്ടം സ്ത്രീ​ക​ളു​ടെ ഇ​ന​മാ​ണെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചാ​ല്‍ അ​ക്കാ​ദ​മി​യു​ടെ നി​ല​വാ​രം പോ​കു​മെ​ന്നും നാ​ലു​ വ​ര്‍​ഷ​ത്തെ അ​ക്കാ​ദ​മി ഭ​ര​ണ​ത്തിന്‍റെ പേ​ര് ന​ഷ്​​ട​മാ​കു​മെ​ന്നും ല​ളി​ത ചേ​ച്ചി​യെ കൊ​ണ്ട് സെ​ക്ര​ട്ട​റി പ​റ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ഇ​തോ​ടെ മാ​ന​സി​ക​മാ​യി വ​ല്ലാ​തെ ത​ക​ര്‍​ന്നു. സ​ഹോ​ദ​രി​യെ​പ്പോ​ലെ​യും അ​മ്മ​യെ​പ്പോ​ലെ​യും സ്നേ​ഹി​ക്കു​ന്ന ല​ളി​ത​ച്ചേ​ച്ചി കൂ​റു​മാ​റി​യ​ത് ഞെ​ട്ടി​ച്ചു. മാ​ന​സി​ക​മാ​യ ആ​ഘാ​തം സ​ഹി​ക്കാ​നാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെന്നും രാ​മ​കൃ​ഷ്ണ​ന്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *