റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള നിര്‍ദേശം തളളി ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍

റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള പ്രമുഖ മരുന്ന് കമ്ബനിയായ ഡോ റെഡ്ഡീസിന്റെ നിര്‍ദേശം ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തളളി. ആദ്യം ചെറിയ തോതില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ കമ്ബനിക്ക് നിര്‍ദേശം നല്‍കി.
റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് അഞ്ച്് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനും വാക്്‌സിന്‍ പരീക്ഷണം നടത്തുന്നതിനും കഴിഞ്ഞ മാസമാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ റെഡ്ഡീസ് ധാരണയില്‍ എത്തിയത്. വിദേശത്ത് നടന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച സുരക്ഷിതത്വം, രോഗപ്രതിരോധ ശേഷി എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഒട്ടും പര്യാപ്തമല്ല എന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ഡോ റെഡ്ഡീസിന്റെ പക്കല്‍ ഈ വിവരങ്ങള്‍ ലഭ്യമല്ലെന്നും വിദഗ്ധസമിതി നിരീക്ഷിച്ചു.വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇന്ത്യയില്‍ സ്്പുട്‌നിക് വിതരണത്തിന് അനുമതി വാങ്ങാനുളള റഷ്യയുടെ ശ്രമങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിലപാട് തിരിച്ചടിയാകും. ലോകരാജ്യങ്ങളില്‍ റഷ്യയാണ് ആദ്യമായി കോവിഡ് വാക്‌സിന് അനുമതി നല്‍കിയത്.
അന്തിമഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് വാക്‌സിന്‍ വിതരണത്തിന് എത്തിക്കുന്നതില്‍ ശാസ്ത്രലോകം ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുരക്ഷിതമാണോ, ഫലപ്രദമാണോ എന്നി കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട് എന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം

Spread the love

Leave a Reply

Your email address will not be published. Required fields are marked *