ആര്‍എസ്എസ് ആക്രമണത്തിന്റെ കണക്ക് നിരത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന് സിപിഐഎമ്മിന്റെ നിവേദനം


കേരളത്തില്‍ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ആര്‍എസ്എസ് ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസ് ആക്രമണങ്ങളുടെ കണക്ക് നിരത്തി സിപിഐഎം മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി. കഴിഞ്ഞ 15 മാസത്തിനുളളില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആര്‍എസ്എസ് നടത്തിയ ആക്രമണങ്ങളുടെ വിശദമായ പട്ടിക സമര്‍പ്പിച്ചാണ് സിപിഎൈഎം മനുഷ്യാവകാശ കമ്മീഷന് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.


സിപിഐഎം കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരംപതിനഞ്ച് മാസത്തിനിടയില്‍ 13 സിപിഐഎം പ്രവര്‍ത്തകരാണ് ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആലപ്പുഴ ജില്ലയില്‍ 4പേരെയും കണ്ണൂരില്‍ മൂന്നുപേരയെും ആര്‍എസ്എസ്സുകാര്‍ കെലപ്പെടുത്തി. തൃശൂര്‍, തിരുവന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലെ സിപിഐഎം പ്രവര്‍ത്തകരും ആര്‍എസ്എസ്സിന്റെ ആക്രമണത്തിന് ഇരയായെന്ന് കണക്കുകള്‍ വ്യകത്മാക്കുന്നു.


232 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 118 പേര്‍ കണ്ണൂരില്‍ നിന്നാണ്. കോട്ടയത്ത് 19 പേര്‍ക്കും പരുക്കേറ്റു. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും ആര്‍എസ്എസ് അക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷം നില നിന്നിരുന്ന തിരുവനന്തപുരം ജില്ലയില്‍ ആറുപേര്‍ക്കാണ് പരുക്കേറ്റത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 85 വീടുകളാണ് ആര്‍എസ്എസ് തകര്‍ത്തത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം 38 വീടുകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തിരുവനന്തപുരത്ത് 11 വീടുകളും ആര്‍എസ്എസ് ആക്രമിച്ചു. 23 വാഹനങ്ങള്‍ ആര്‍എസ്എസ് 15 മാസത്തിനിടെ സംസ്ഥാനത്ത് തകര്‍ത്തുവെന്നും സിപിഐഎം പട്ടികയില്‍ പറയുന്നു.

സംസ്ഥാനത്ത് 76 പാര്‍ട്ടി ഓഫീസുകള്‍ ആര്‍എസ്എസ് ആക്രമിച്ചു തകര്‍ത്തു. ഇതില്‍ 22 എണ്ണം കണ്ണൂരും 17 പാര്‍ട്ടി ഓഫീസുകള്‍ കോഴിക്കോടുമാണ്. കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായി മൂന്ന് ആംബുലന്‍സിനും നേരെയും ആര്‍എസ്എസ് അക്രമം ഉണ്ടായെന്ന് സിപിഐഎം ആരോപിച്ചു. കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ് അക്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു.



Sharing is Caring