ആന്ധ്രാപ്രദേശില്‍ അടുത്ത തിങ്കളാഴ്ചമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു

കേരളം, ഡല്‍ഹി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ സ്ഥിതി ചിന്താജനകം എന്നാല്‍ ആന്ധ്രാപ്രദേശ് അടുത്ത തിങ്കളാഴ്ചമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു.

ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയാണ്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സാധാരണയില്‍ നിന്നും 10000 ത്തോളം കേസുകളുടെ കുറവാണ് രാജ്യത്ത് പൊതുവെ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ കേരളം, ഡല്‍ഹി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നു മാത്രമല്ല കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുകയാണ്. കേരളത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 20 വരെ ദിവസം ശരാശരി 2000 മുതല്‍ 4000 വരെ കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കേസുകള്‍ 7000 മുതല്‍ 9000 വരെയായി ഉയര്‍ന്നിരിക്കുകയാണ്.
ഡല്‍ഹിയില്‍ 3000 ത്തിനുമുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇപ്പോള്‍ 5000 വരെയും, ബംഗാളില്‍ 3000 കേസുകള്‍ ശരാശരി ഉണ്ടായിരുന്നത് 4500 – 5000 വരെയുമായി ഉയര്‍ന്നിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *