ആന്ധ്രയിൽ മാര്‍ക്കറ്റിലേക്കു ലോറി പാഞ്ഞു കയറി 20 പേര്‍ മരിച്ചു

മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്ത് വന്ന കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ യെര്‍പ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.

ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പോലീസ് സ്റ്റേഷനു സമീപം നിന്നിരുന്നവരും അപകടത്തില്‍പ്പെട്ടു. പോസ്റ്റ് മറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് കൂടുതല്‍ പേര്‍ മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് ജയലക്ഷ്മി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *