ആദ്യ ഞായറില്‍ മെട്രോ ട്രാക്കിലെത്തിച്ചത്…..റെക്കോര്‍ഡ് വരുമാനം


മെട്രോ ഓട്ടം തുടങ്ങി ആദ്യ അവധിദിനമായ ഞായറാഴ്ച വാരിയത് റെക്കോര്‍ഡ് വരുമാനം. ഇന്നലെ രാത്രി 8 മണിവരെയുളള കണക്ക് പ്രകാരം 30,91,236 രൂപയാണ് മെട്രോ നേടിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 86,000 ത്തിലധികം പേരാണ് യാത്ര ചെയ്തത്. സര്‍വ്വീസ് തുടങ്ങിയ ശേഷമെത്തിയ ആദ്യ അവധി ദിനമായ ഇന്നലെ വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആദ്യ സര്‍വ്വീസ് ദിനത്തില്‍ 28,11,63 രൂപയായിരുന്നു ടിക്കറ്റ് ഇനത്തിലുളള വരുമാനം. അന്ന് വൈകീട്ട് ഏഴുമണി വരെ 62,320 പേരാണ് യാത്ര ചെയ്തിരുന്നത്. ഇപ്രാവശ്യം യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ ഒരുക്കിയിരുന്നു. 7 മിനിറ്റ് ഇടവേളയിലായിരുന്നു ട്രയിന്‍ സര്‍വ്വീസ്. പാലാരിവട്ടം ആലുവ സ്‌റ്റേഷനുകളിലായിരുന്നു കൂടുതല്‍ തിരക്കുണ്ടായിരുന്നത്. അവധി ദിനമായ ഇന്നും കെഎംആര്‍എല്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.




Sharing is Caring