ഫെമിന മിസ് ഇന്ത്യ 2017…ഹരിയാനാ സുന്ദരി


ഫെമിന മിസ്സ് ഇന്ത്യ 2017ന്റെ വേദിയില്‍ സൗന്ദര്യ റാണിയായി ഹരിയാനക്കാരി മാനുഷി ചില്ലാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 54ാമത് മിസ്സ് ഇന്ത്യ കിരീട നേട്ടമാണ് മാനുഷി സ്വന്തമാക്കിയത്. ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു മാനുഷി. മാനുഷിയുടെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്. ജമ്മു കാശ്മീരില്‍ നിന്നുള്ള സനാ ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവര്‍ മറ്റ് രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി. മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 പേര്‍ പങ്കെടുത്തു.




Sharing is Caring