ആഗോള തലത്തില്‍ കൊറോണ ബാധിതര്‍ ഒന്നരക്കൊടിയിലേയ്ക്ക്; 87 ലക്ഷംപേര്‍ക്ക് രോഗമുക്തി; മരണം 6 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ആഗോള തലത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,46,41,819 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 87 ലക്ഷംപരുടെ രോഗം ഭേദമായിക്കഴിഞ്ഞു. ഇന്നലെ വരെ 87,35,158 പേരുടെ രോഗമാണ് ഭേദമായിരിക്കുന്നത്. മരണസംഖ്യ നിലവില്‍ 6,08,902ല്‍ എത്തിനില്‍ക്കുകയാണ്.ആരോഗ്യവിഭാഗത്തിന്റെ നേരിട്ടുള്ള വിശകലനത്തില്‍ നിലവില്‍ രോഗം ബാധിച്ചെന്ന് അറിവുള്ളത് 52,97,759 പേര്‍ക്കാണ്. ഇതില്‍ തന്നെ 59,819 പേര്‍ക്കാണ് രോഗം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 52,37,940 പേര്‍ക്കും സാധാരണനിലയിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. 93,44,060 പേരാണ് നിലവില്‍ ചികിത്സയിലില്ലാത്തത്. ഇതില്‍ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടവരാണ് 87,35,158 പേരും. മരണ സംഖ്യ 6,08,902 ആണെന്നും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു.

രാജ്യങ്ങളുടെ കണക്കില്‍ അമേരിക്കയില്‍ തന്നെയാണ് രോഗബാധിതര്‍ കൂടുതല്‍. യു.എസ്സില്‍ നിലവില്‍ രോഗബാധിതര്‍ 40 ലക്ഷത്തിനടുത്തേയ്ക്ക് കടന്നിരിക്കുകയാണ്. 38,98,550 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരുന്നത്. മരണ സംഖ്യ 1,43,289 ആണ്. 18,02,338 പേരുടെ രോഗം ഭേദമായിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 20,99,896 പേര്‍ക്കാണ് രോഗം ഇതുവരെ വന്നത്, മരണ സംഖ്യ 79,533 എത്തിനില്‍ക്കുന്നു. 13,71,229 പേരുടെ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഡബ്ല്യൂ.എച്ച്.ഒ കണക്കില്‍ 11,18,107 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. മരണസംഖ്യ 27,503 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.7 ലക്ഷം പേര്‍ രോഗമുക്തി നേടിക്കഴിഞ്ഞു. 3,90,205 പേര്‍മാത്രമാണ് നിലവില്‍ രോഗബാധിതരായിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *