ആം ആദ്മി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


ആം ആദ്മി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തുക. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.


ജനുവരി 16നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 70ത് അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്.


എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് സിങ് പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. വ്യവസായി കൂടിയാണ് സുശീല്‍. ഡല്‍ഹിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

അതേ സമയം, പാര്‍ട്ടി സ്ഥാപകാംഗമായ കുമാര്‍ ബിശ്വാസിനെ ഇത്തവണയും പരിഗണിച്ചില്ല. ഞാന്‍ സത്യം പറയുന്നതു കൊണ്ടാണ് തഴഞ്ഞതെന്ന് ബിശ്വാസ് പ്രതികരിച്ചു. ഈ രക്തസാക്ഷിത്വം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



Sharing is Caring