അ​യോ​ഗ്യ​ത: സു​പ്രീം​കോ​ട​തി​യി​ലേ​ക്കില്ല; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന് ദി​ന​ക​ര​ന്‍

ചെ​ന്നൈ: എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കി​ല്ലെ​ന്ന് അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​വി. ദി​ന​ക​ര​ന്‍. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ സ്പീ​ക്ക​ര്‍ പി. ​ധ​ന​പാ​ലി​ന്‍റെ ന​ട​പ​ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മി​യു​ടെ സ​ര്‍​ക്കാ​രി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ട്ടു​ത്തി​യ എം​എ​ല്‍​എ​മാ​രെ​യാ​ണ് 2017 സെ​പ്റ്റം​ബ​ര്‍ 18ന് ​സ്പീ​ക്ക​ര്‍ അ​യോ​ഗ്യ​രാ​ക്കി​യ​ത്. ടി.​ടി.​വി. ദി​ന​ക​രു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് എം​എ​ല്‍​എ​മാ​ര്‍ വി​പ്പ് ലം​ഘി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ 1986ലെ ​കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *