അ​ടി​ച്ച​വ​ര്‍ മ​റ​ന്നാ​ലും കൊ​ള്ളു​ന്ന​വ​ര്‍ മ​റ​ക്കി​ല്ല; സ​ര്‍​ക്കാ​രി​നെ​തി​രേ ചെ​ന്നി​ത്ത​ല


സ​മ​ര​ക്കാ​രെ ത​ല്ലി​ച്ച​ത​യ്ക്കാ​നു​ള്ള ഗു​ണ്ട​ക​ള​ല്ല പോ​ലീ​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി എ​നി​ക്ക് ഉ​റ​പ്പ് ന​ൽ​കി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പു​തു​വൈ​പ്പി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​ത്. ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​സ​ഹി​ഷ്ണു​ത​യോ​ടും വെ​റു​പ്പോ​ടും നോ​ക്കി​ക്കാ​ണു​ന്ന രീ​തി സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.


ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​ണ് വേ​ണ്ട​ത്. അ​വ​രു​ടെ ആ​ശ​ങ്ക ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം ത​ല ത​ല്ലി​ത്ത​ക​ർ​ക്കു​ന്പോ​ൾ ക​ട​ലെ​ടു​ത്തു​പോ​കു​ന്ന​ത് സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​നു​ള്ള മോ​ഹം കൂ​ടി​യാ​ണ്. ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​വ​രെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണം. അ​ടി​ച്ച​വ​ർ മ​റ​ന്നാ​ലും കൊ​ള്ളു​ന്ന​വ​ർ മ​റ​ക്കി​ല്ല എ​ന്ന് സ​ർ​ക്കാ​ർ ഓ​ർ​ക്ക​ണം. പു​റ​ത്തു​വീ​ഴു​ന്ന ഓ​രോ അ​ടി​യും ജ​ന​ങ്ങ​ൾ ഓ​ർ​ത്തു​വ​യ്ക്കു​ന്നു​ണ്ട്- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


ബോ​ൾ​ഗാ​ട്ടി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പോ​ലീ​സി​നെ പി​ൻ​വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഉ​റ​പ്പു​ക​ൾ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ന​ൽ​കി​യി​രു​ന്നു. ക്രൂ​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ താ​ൻ നി​സ​ഹാ​യ​യാ​ണെ​ന്ന് പ​റ​ഞ്ഞ​താ​യു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ജ​ന​ങ്ങ​ളെ ഇ​ത്ര​യും കി​രാ​ത​മാ​യി വേ​ട്ട​യാ​ടാ​നു​ള്ള പ​രി​ശീ​ല​നം ഏ​ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് കി​ട്ടു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ക്കു​ന്നു.



Sharing is Caring