കാട്ടുതീ: പോര്‍ച്ചുഗലില്‍ മരണം 62 ആയി


മധ്യ പോർച്ചുഗലിലെ പെട്രോഗോ ​ഗ്രാൻഡെ മേഖലയിലുണ്ടായ കാട്ടുതീയിൽ 62 പേർ മരിച്ചു. ശനിയാഴ്​ച പുലർച്ചെ 3.30നാണ്​ സംഭവം. 59 പേർക്ക്​ പരിക്കേറ്റതായും പോർച്ചുഗൽ പ്രധാനമന്ത്രി അ​േൻറാണിയോ കോസ്​റ്റ അറിയിച്ചു. അടുത്തിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരും മരിച്ചത്​ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ്​. 30 ഒാളം പേരെ വാഹനങ്ങൾക്കുള്ളിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.
പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്​. കാട്ടുതീയിൽ നിരവധി വീടുകളും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. 1700 അഗ്​നിശമന സേനാ വിഭാഗം ഉദ്യോഗസ്​ഥർ സ്​ഥലത്തുണ്ട്​. രക്ഷാപ്രവർത്തനത്തിനിടെ ചില ജീവനക്കാർക്കും ഗുരുതരമായി പൊള്ളലേറ്റു.
ഫിഗ്വീറോ ഡോ വിൻഹോസിനെയും കാസ്​റ്റൻഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ്​ കാട്ടുതീ ഉണ്ടായത്​. മൂന്ന്​ പേർ പുക ശ്വസിച്ചും 22 പേർ കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടുമാണ്​ മരിച്ചതെന്ന്​ സ്​റ്റേറ്റ്​ ആഭ്യന്തര സെക്രട്ടറി ജോർജ്​ ഗോമസ്​ പറഞ്ഞു. മൂന്നു ദിവസത്തെ ദുഃഖാചരണത്തിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​. പോർച്ചുഗലിന്​ സഹായവാഗ്​ദാനവുമായി സ്​പാനിഷ്​ പ്രധാനമന്ത്രി മരിയാനോ രജോയ്​യും യൂറോപ്യൻ കമീഷൻ ജീൻ ക്ലോദ്​ ജങ്കറും മുന്നോട്ടുവന്നിട്ടുണ്ട്​.




Sharing is Caring