അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ വെട്ടിനുറുക്കിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ സുമനെയാണ് ഭര്‍ത്താവ് പ്രേംസിങ് വീട്ടിലിട്ട് വെട്ടിനുറുക്കിയത്. തുടര്‍ന്ന് ഇരുകൈകളിലെയും ഞരന്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേം ഗുരുതരാവ്സഥയില് ചികിത്സയിലാണ്.
ഡല്‍ഹിയിലെ വികാസ് വിഹാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ നിന്നുള്ള നിലവിളികേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുമനെയാണ് കണ്ടത്. സുമന്റെ ശരീരമാസകലം ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. സുമന്റെ മൃതദേഹത്തിന് സമീപത്തായി കൈഞരന്പ് മുറിച്ച നിലയില്‍ പ്രേമും ഇരിക്കുന്നുണ്ടായിരുന്നു.













