നടി മിത്ര കുര്യന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി


downloadനടി മിത്ര കുര്യന്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച്‌ കയറി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എ. രാമദാസ്, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ വിജയന്‍ എന്നിവര്‍ക്കാണ് നടിയുടെ മര്‍ദനമേറ്റത്.
മിത്ര സഞ്ചരിച്ചിരുന്ന കാറില്‍ തിരുവന്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് പോകുകയായിരുന്ന ബസ് ഉരസി. ഇതേതുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിലെത്തിയ മിത്ര ബസ് ഡ്രൈവറേയും തടയാനെത്തിയ കണ്‍ട്രോളറേയും മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവറും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറും ആശുപത്രിയില്‍ ചികിത്സതേടി.
ബസ് സ്റ്റാന്‍റിനുള്ളില്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കേ മിത്ര തന്‍റെ കാറുമായി സ്റ്റാന്‍റിലേയ്ക്ക് അതിക്രമിച്ചു കയറുകയും തുടര്‍ന്ന് അസഭ്യം പറഞ്ഞുവെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനിടെ, റോഡില്‍ വച്ച്‌ തന്‍റെ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയെന്നും തന്‍റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി നടിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.




Sharing is Caring