പൊലിസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ച സംഭവം: എസ്.ഐയ്ക്കു സസ്‌പെന്‍ഷന്‍


വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എസ്‌ഐ എസ് ആര്‍ സനീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. രണ്ട് പൊലിസുകാരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു.


ഇന്നലെയാണ് അബ്ദുള്‍ ലത്തീഫിനെ പൊലിസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കും.




Sharing is Caring