അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്ത വിമത എംഎല്‍എയെ വിട്ടയച്ചു


ബംഗളൂരു: അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്ത വിമത കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ വിട്ടയച്ചു. ഈ മാസം 19ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്. തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാന്‍ റോഷന്‍ ബെയ്ഗ് തയ്യാറായില്ല.


രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ബെയ്‍ഗ്. പ്രത്യേക അന്വേഷണ സംഘമാണ് ബൈയ്‍ഗിനെ കസ്റ്റഡിയില്‍ എടുത്തത്.




Sharing is Caring