തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ പരീക്ഷാ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല വി.സിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സര്‍വകലാശാല ആസ്ഥാനത്തെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് വി.സിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
യൂനിവേഴ്സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നടപടി സ്വീകരിക്കണം, വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു.













