അല്‍ട്രോസ് പ്രീമിയം ഹാച്ച്‌ബാക്ക് ഉടന്‍ വിപണിയില്‍

ടാറ്റയുടെ പുതിയ മോഡല്‍ അല്‍ട്രോസ് പ്രീമിയം ഹാച്ച്‌ബാക്ക് ഉടന്‍ വിപണിയില്‍ എത്തും. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ 45x എന്ന പേരില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ സ്പെക്കാണിത്.
ഈ മോഡലിന് കണ്‍സെപ്റ്റ് മോഡലില്‍നിന്ന് വലിയ രൂപമാറ്റം ഒന്നും വരുത്തിയിട്ടില്ല. സ്‌റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കിയാണ് അല്‍ട്രോസിന്റെ ഡിസൈന്‍. ഇംപാക്‌ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് പ്രീമിയം ഹാച്ച്‌ബാക്കിന്റെ നിര്‍മാണം.അല്‍ട്രോസിന്റെ പിന്‍വശത്തെ അലങ്കരിക്കുന്നത് നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്ബര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഇന്റീരിയറില്‍ സ്‌പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല.
അല്‍ട്രോസിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ല. ടിയാഗോയിലും നെക്‌സോണിലും നല്‍കിയിരുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സൂചന. നക്‌സോണിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും അല്‍ട്രോസ് ഹാച്ച്‌ബാക്ക് എത്തുമെന്നാണ് സൂചന. ഈ വര്‍ഷം പകുതിയോടെ അല്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ എത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *