അര്‍ണബിന് ജാമ്യമില്ല, ബോംബൈ ഹൈക്കോടതി അപേക്ഷ തള്ളി

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല. ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെയ് നായികും മാതാവ് കുമുദ് നായികും 2018ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബ് അറസ്റ്റിലായത്. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *