അര്‍ജന്റീന മുട്ട് മടക്കി

ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റൈന്‍ പട യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടു.

മെസിയും മറ്റു പ്രമുഖരില്ലാത്ത അര്‍ജന്റീന കോപ്പ കളിച്ച ടീമിന്റെ നിഴല്‍ മാത്രമായിരുന്നു. ആദ്യ പകുതി ഇരുടീമും ഗോള്‍രഹിത പാലിച്ചു. പോര്‍ച്ചുഗല്‍ കൂടുതല്‍ സമയം പന്തു കൈവശം വച്ചപ്പോള്‍ അര്‍ജന്റീന ആക്രമണങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി. രണ്്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചപ്പോള്‍ പറങ്കിപ്പട ലീഡ് നേടി. 66-ാം മിനിറ്റില്‍ പാസന്‍സിയയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ ആറ് മിനിറ്റ് ശേഷിക്കെ പിറ്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

20 വര്‍ഷത്തിനിടെ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയുടെ ആദ്യ തോല്‍വിയാണിത്. 2004, 2008 വര്‍ഷങ്ങളില്‍ അര്‍ജന്റീന ജേതാക്കളായപ്പോള്‍ 2000, 2012 വര്‍ഷങ്ങളില്‍ അവര്‍ കായികമാമാങ്കത്തില്‍നിന്നു വിട്ടുനിന്നു. അടുത്തിടെ നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലില്‍ ചിലിയോടു പരാജയപ്പെട്ടതിനു പിന്നാലെ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി പോര്‍ച്ചുഗല്‍ മുന്നിലെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *