അരുണ്‍ ജയ്റ്റ്‌ലി രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു


കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി തിരുവനന്തപുരത്ത് എത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്‍, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട് ജെയ്റ്റലി സന്ദര്‍ശിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ജെയ്റ്റലിയെത്തിയിരിക്കുന്നത്.


രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യം കല്ലമ്ബള്ളി കലാബാഷ് ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന അനുശോചന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 4 ന് മാധ്യമപ്രവര്‍ത്തകരെയും കാണുന്നുണ്ട്.


അതേസമയം, കേന്ദ്രമന്ത്രിയായ അരുണ്‍ ജെയ്റ്റലി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമ്‌ബോള്‍ തങ്ങളുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ്ബി.ജെ.പി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 21 സി.പി.എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവന് മുമ്ബില്‍ സത്യഗ്രഹമിരിക്കുകയാണ്.



Sharing is Caring