അരുണ്‍ ജയ്റ്റ്‌ലി അസഹിഷ്ണുതയുടെ ആള്‍രൂപം: സുധീരന്‍


‘അഭിനവ ഹിറ്റ്‌ലറാ’യ നരേന്ദ്ര മോദിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജയ്‌റ്റ്‌ലിയുടെ നടപടി പരിഹാസ്യവും അപലപനീയമാണെന്ന് വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അസഹിഷ്ണുതയുടെ ആള്‍രൂപമായി, ജനാധിപത്യ മതേതര മൂല്യങ്ങളുടെ ആരാച്ചാരായി. ഭരണകൂട വര്‍ഗീയതയുടെ വിഷം വമിപ്പിച്ചു കൊണ്ട് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതിന് സര്‍വസന്നാഹങ്ങളും ഒരുക്കികൊടുക്കുന്ന ‘അഭിനവ ഹിറ്റ്ലറാ’ണ് മോദി.


ലോക സാമ്ബത്തികരംഗം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോഴും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തകരാതെ പോയതിന് കാരണം ബാങ്ക് ദേശസാല്‍ക്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു.
അതേസമയം നോട്ട് പിന്‍വലിക്കല്‍ പോലുള്ള ഭ്രാന്തന്‍ നടപടികളിലൂടെ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച മോദിയുടെ മുഖ്യ കാര്യസ്ഥനായ ജയ്‌റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്ബ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.




Sharing is Caring