അയോധ്യ കേസ് വാദം കേള്‍ക്കല്‍ ഇന്ന്; പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ച്

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ന്നു പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​ന്‍.​വി. ര​മ​ണ, യു.​യു. ല​ളി​ത്, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രും ആ​ര്‍​എ​സ്‌എ​സും സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നി​ടെ കേ​സ് ജ​നു​വ​രി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ജ​നു​വ​രി നാ​ലി​നു കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ഉ​ചി​ത​മാ​യ ബെ​ഞ്ച് ജ​നു​വ​രി പ​ത്തി​നു ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന ഉ​ത്ത​ര​വ് മാ​ത്ര​മാ​ണ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് അ​ന്ന് വാ​ദ​ത്തി​നു അ​വ​സ​രം കി​ട്ടു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നു ക​ക്ഷി​ക​ള്‍​ക്കാ​യി വീ​തി​ച്ചു ന​ല്‍​കാ​നാ​യി​രു​ന്നു 2010ല്‍ ​അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. നി​ര്‍​മോ​ഹി അ​ഖാ​ര, രാം ​ല​ല്ല, സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡ് എ​ന്നി​വ​ര്‍​ക്കാ​യി​രു​ന്നു വീ​തം വ​യ്ക്ക​ല്‍. ഇ​തി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *