അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെനസ്വല അവസാനിപ്പിച്ചു

കാരക്കാസ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് കര്‍ശന നിര്‍‍ദേശവും മഡുറോ നല്‍കിയിട്ടുണ്ട്. മഡുറോയുടെ സാമ്ബത്തിക നയങ്ങളെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വഡോ പ്രസിന്‍റായി സ്വയം പ്രഖ്യാപിച്ചിരുന്നു. ജുവാന്‍ ഗ്വാഡോയുടെ ഈ നീക്കത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതാണ് മഡുറോയെ ചൊടിപ്പിച്ചത്.

ഏതായാലും വെനസ്വലയില്‍ നാളുകളായി തുടരുന്ന ഭരണവിരുദ്ധ വികാരം പ്രതിപക്ഷ നേതാവിന്‍റെ നീക്കത്തോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. വെനസ്വലയിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കിയിരുന്നു. അമേരിക്കയുടെ നിതാന്ത വിമര്‍ശകനാണ് നിക്കോളാസ് മഡുറോ. അമേരിക്കയുമായുള്ള ബന്ധത്തില്‍ ചില തിരുത്തലുകള്‍ വേണ്ടിവരുമെനന് നേരത്തെതന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്ക് പുറമേ കാനഡയും അ‍ര്‍ജന്‍റീനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗ്വാഡോയെ ഇടക്കാല പ്രസിഡന്‍റായി അംഗീകരിച്ചിട്ടുണ്ട്.

അതേമസയം ജുവാന്‍ ഗ്വഡോയെ പിന്തുണയ്ക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് മഡുറോയുടെ ഭരണകൂടം. ഇതിനിടയിലും മഡുറോ സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം വെനസ്വലയില്‍ തുടരുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലെ അക്രമസംഭവങ്ങളില്‍ ഇന്നലെ മാത്രം വെനസ്വലയില്‍ 13 പേരാണ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *