ഉ​മ്മ​ന്‍ ചാ​ണ്ടി മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ന്‍ സാ​ധി​ക്കു​ന്ന മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഏ​തു സീ​റ്റി​ല്‍ നി​ന്നാ​ലും ഉ​മ്മ​ന്‍ ചാ​ണ്ടി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കും. എം​എ​ല്‍​എ​മാ​ര്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ത​ള്ളാ​തെ ഹൈ​ക്ക​മാ​ന്‍​ഡും രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ അ​താ​തു ഘ​ട​ക​ങ്ങ​ളു​ടെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​റു​ണ്ടെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​കു​ള്‍ വാ​സ്നി​ക് പ​റ​ഞ്ഞു. ബൂ​ത്തു​ത​ലം മു​ത​ല്‍ പ്ര​ദേ​ശ് ക​മ്മി​റ്റി​ക​ള്‍​വ​രെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *