അമേരിക്കയുമായി യുദ്ധം അനിവാര്യമെന്ന് ഉത്തരകൊറിയ

ഉത്തര കൊറിയയ്ക്കുമേല്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസുമായി ഒരു യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയും.

ഇതുവരെ വിമാനങ്ങള്‍ പറത്താതിരുന്ന മേഖലയിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ഉത്തരകൊറിയയെ ഞെട്ടിച്ചത്.

യുഎസിന്റെ 2B-1b ലാന്‍സര്‍ വിമാനങ്ങളും നാല് F-15c യുദ്ധവിമാനങ്ങളുമാണ് കൊറിയയുടെ കിഴക്കന്‍ തീരത്തുകൂടി പറന്നതെന്നു പെന്റഗണ്‍ അറിയിച്ചു.

നിരന്തരമായി മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ അമേരിക്കയെ പ്രകോപിപ്പിച്ചതിനുള്ള മറുപടിയായാണ് അമേരിക്കയുടെ അസാധാരണ മുന്നേറ്റം.

എന്നാല്‍ തങ്ങളുടെ നേതാവിനെ റോക്കറ്റ്മാന്‍ എന്നുവിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ‘ഡൊണാള്‍ഡ് ട്രംപിന്റെ പൊങ്ങച്ചത്തിനെതിരേ തങ്ങളുടെ റോക്കറ്റ് യുഎസില്‍ സന്ദര്‍ശനം നടത്തുമെന്ന്’ ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി യുഎന്നില്‍ പറഞ്ഞു. ട്രംപിനെതിരേ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

പരസ്പരം ഭ്രാന്തന്മാരെന്നും വിളിച്ചും ചെളിവാരിയെറിഞ്ഞും യു.എസ്, ഉത്തകൊറിയ രാഷ്ട്രത്തലവന്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവനയിറക്കിയിരുന്നു. ഭ്രാന്തനായ ഉത്തര കൊറിയയുടെ നേതാവ് ഇതുവരെയില്ലാത്ത പരീക്ഷണത്തിനു വിധേയനാകേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് ഭ്രാന്തനായ വൃദ്ധനാണെന്നു കിം ജോങ് ഉനും പ്രസ്താവിച്ചിരുന്നു. ട്രംപ് മതിഭ്രമം ബാധിച്ച കിളവനാണെന്നും തങ്ങള്‍ക്കെതിരായ ഉപരോധത്തിനു വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഉന്‍ ആക്ഷേപിച്ചു.

ഇതിനുപിന്നാലെയാണ് ട്രംപ് ട്വിറ്ററില്‍ തിരിച്ചടിച്ചത്. സ്വന്തം ജനങ്ങളെ പട്ടിണിക്കിടുന്നതും കൊലക്കുകൊടുക്കുന്നതും വിഷയമാക്കാത്ത ഭ്രാന്തനായ ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍ മുന്‍പെങ്ങുമില്ലാത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് ട്വിറ്ററില്‍ വെല്ലുവിളിച്ചിരുന്നു.
Trump turned U.N. into a ‘gangsters nest,’ North Korea foreign minister says http://wapo.st/2xnQyPB

Spread the love

Leave a Reply

Your email address will not be published. Required fields are marked *