അമേരിക്കയിലെ നിശാക്ലബ്ബില്‍ വെടിവയ്പ്പ്; 17 പേര്‍ക്ക് പരുക്ക്


അമേരിക്കയിലെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ 17 പേര്‍ക്ക് പരുക്ക്. അര്‍ക്കന്‍സാസിലെ നിശാക്ലബ്ബിലാണ് വെടിവയ്പ്പ് ഉണ്ടായത്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 2.30ഒടെയാണ് ക്ലബ്ബില്‍ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്. അര്‍ക്കന്‍സസിലെ ലിറ്റില്‍ റോക്കിലെ പവര്‍ലങ് നൈറ്റ് ക്ലബ്ബിലായിരുന്നു ആക്രമണം. ആയുധധാരി ക്ലബ്ബിലെത്തി വെടിവയ്ക്കുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ലിറ്റില്‍ റോക്ക് പൊലിസ് ചീഫ് കെന്റണ്‍ ബക്‌നര്‍ ട്വിറ്ററിലൂടെ അറിയിച്ചു.


സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടന്നും എന്നാല്‍, ഇതില്‍ തീവ്രവാദവുമായുള്ള ബന്ധമുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ലിറ്റില്‍ റോക്ക് പൊലിസ് അധികൃതര്‍ അറിയിച്ചു.




Sharing is Caring