ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന് പോള്‍ ബീറ്റിക്ക്. ദി സെല്ലൗട്ട് എന്ന പുസ്തകമാണ് പുരസ്കാരത്തിനര്‍ഹമാക്കിയത്. വര്‍ണവിവേചനത്തിനെ നിശിതമായി പരിഹസിക്കുന്ന പുസ്തകമാണ് ദി സെല്ലൗട്ട്. മാന്‍ ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ അമേരിക്കന്‍ എഴുത്തുകാരനാണ് പോള്‍ ബിറ്റി. 54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൗട്ട്. 50000 യൂറോ ആണ് അവാര്‍ഡ് തുക.













