ഗായിക അമൃത സുരേഷിന്റെ പാട്ട് ഫെയ്‌സ്ബുക്കില്‍ വൈറലായി. പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ അമൃത പാടി മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ 27 ലക്ഷം പേര്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ഓം നമശിവായ എന്ന കീര്‍ത്തനമാണ് അമൃത പാടിയത്. രണ്ട് മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പാട്ട് കഴിഞ്ഞ നവംബര്‍ 25ന് ആണ് അമൃത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
27,792 പേര്‍ പാട്ട് ഷെയര്‍ ചെയ്തു കഴിഞ്ഞു. റിയാലിറ്റി ഷോകളിലൂടെ രംഗത്തു വന്ന ഗായികയാണ് അമൃത. ഇപ്പോള്‍ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമാണ് അമൃത.













