കൊയിലാണ്ടി: മലബാറിലെ(പശസ്തമായ കൊല്ലം(ശീ പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന് വെകുന്നേരം 4 മണിക്ക് ബഹു. കൃഷി-മൃഗസംരക്ഷണ വകുപ്പു മ (ന്തി (ശീ.കെ .പി മോഹനൻ നിർവ്വഹിക്കും. ആനക്കുളം നവീകരണം, ദേവസ്വം ഗസ്റ്റ് ഹൗസ്,( പസാദ കൗണ്ടർ, മണിമണ്ഡപം, പത്തായപ്പുര പുതുക്കി പണിയൽ, നടപ്പന്തൽ,( പദക്ഷിണ വഴികരിങ്കൽ പതിക്കൽ, മലിനജല ശുദ്ധീകരണത്തിനും ഖരമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള( ട്രീറ്റ്മെന്റ് പ്ലാന്റ്, ഇൻസിനേറ്റർ, ടോയിലറ്റ് ബ്ലോക്ക് എന്നീ(പവർത്തികളുടെ ഒരു മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കിയിട്ടുള്ളത്.ഭക്തജനങ്ങളുടെ സൗകര്യാർത്ഥം തയ്യാറാക്കിയ ഈ (പവർത്തികൾ ഊരാളുങ്കൽ ലേബർ കോൺ(ടാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ചെയ്യുന്നത്. മലബാർ ദേവസ്വം ബോർഡ്(പസിഡണ്ട് (ശീ.സജ്ജീവ് മാറോളി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.













