പ്രാദേശിക കായിക മത്സരങ്ങളില്‍ പ്രധാനപ്പെട്ട അമീര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ കാണികള്‍ക്ക് മികച്ച ദൃശ്യാനുഭവം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി.ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് ഫൈനല്‍ നടക്കുന്നത്.
ഖത്തറിലെ പ്രമുഖ പ്രാദേശിക ക്ലബ്ബുകളായ അല്‍സദ്ദും അല്‍ റയ്യാനും തമ്മിലാണ് മത്സരം. നവീകരണത്തിന് ശേഷമുള്ള സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് സുപ്രീം കമ്മിറ്റി പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി ലോകകപ്പ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പരീക്ഷണ മത്സരം കൂടിയാണ് അമീര്‍ കപ്പ് ഫൈനലെന്ന് പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മുന്‍ ലോകകപ്പ് താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.














