അമിത് ഷാ ഡയറക്ടറായ ബാങ്കിൽ 745 കോടിയുടെ പഴയനോട്ടുകൾ വെളുപ്പിച്ചതിൽ അന്വേഷണം നടന്നാൽ; നീര് മോദിക്ക് പിന്നാലെ നാട് വിടാൻ പോകുന്ന അടുത്ത ആൾ അമിത്ഷാ.?

നോട്ട് നിരോധനത്തിന് ശേഷം ഏറ്റവുമധികം കറന്‍സി നിക്ഷേപിക്കപ്പെട്ടത് അമിത് ഷാ ഡയറക്ടറായ ബാങ്കിലാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി അധ്യക്ഷനെ ആരോപണം കനക്കുന്നു. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റീവ് ബാങ്കിൽ 745.58 കോടി രൂപയുടെ അസാധുനോട്ടുകൾ ആണ് മാറ്റിയെടുത്തത്. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് ആവിശ്യ പെട്ടെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന്റെ മറവില്‍ കോടികളുടെ ക്രമക്കേട് നടത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചിരിക്കുകയാണ്.
നോട്ട് നിരോധനം ബി.ജെ.പിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. വരും ദിവസങ്ങളിൽ അമിത്ഷാക്കെതിരെ പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. അന്വോഷണം നടന്നാൽ സാമ്പത്തിക കുറ്റകൃത്യത്തിന് ഷാ അകത്താകും എന്നത് പകൽ പോലെ വ്യക്തമാണ്.

പ്രതിപക്ഷം സമരം ശക്തമാക്കിയാൽ അന്വേഷണത്തിന് ഉത്തരവിടുകയല്ലാതെ വേറെ മാർഗം ബിജെപിക്ക് മുൻപിലില്ല. അങ്ങനെ വന്നാൽ നീരവ് മോദിയെ പോലെ അമിത്ഷാക്ക് രാജ്യം വിടേണ്ടി വരും. കള്ളപ്പണക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടു മോദി ആസൂത്രണം ചെയ്ത നാടകമാണു നോട്ട് നിരോധനം എന്ന് സിപിഎം അടക്കം ആരോപിച്ചിരുന്നു ആ ആരോപണം ശരിവയ്ക്കുന്നതാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് 745.58 കോടി രൂപയുടെ അസാധുനോട്ടുകൾ മാറ്റിയെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *