അമിത് ഷായെ ബോഡി ഷെയ്മിംഗ് നടത്തിയ പിണറായിയെ വിമര്‍ശിച്ച്‌ വിടി ബല്‍റാം


കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ബോഡി ഷെയ്മിംഗ് നടത്തി പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ എം എല്‍ എ വിടി ബല്‍റാം. കേരള സര്‍ക്കാരിനെ വലിച്ച്‌ താഴെയിടാന്‍ അമിത് ഷായുടെ തടി പോര എന്നായിരുന്നു പിണറായിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ നിങ്ങള്‍ പെര്‍മിഷന്‍ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് പറയണമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച്‌ പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റര്‍ പിണറായി വിജയന്‍, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ നിങ്ങള്‍ പെര്‍മിഷന്‍ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര “ഹോസ്പിറ്റാലിറ്റി” നിങ്ങള്‍ അങ്ങോട്ട് കാണിച്ചിട്ടും അയാള്‍ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?

“രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സ്” എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാന്‍ മുന്‍പൊരിക്കല്‍ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ച്‌ പൊളിറ്റിക്കല്‍ കറക്റ്റ്നെസിനേക്കുറിച്ച്‌ ക്ലാസെടുക്കാന്‍ വന്ന ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.



Sharing is Caring